നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് തിയ്യത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒരു പൊതുസ്വതന്ത്രന്‍ ഉള്‍പ്പെടെ 86 സീറ്റില്‍ സിപിഎം മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
56 എംഎല്‍എമാര്‍ ഇക്കുറി മത്സരരംഗത്തുണ്ട്. പിബിയില്‍നിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധര്‍മടത്ത് പിണറായിയും പേരാവൂരില്‍ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കര്‍ എ.എന്‍.ഷംസീറിന് സീറ്റില്ല. പാലക്കാട് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഉടുമ്പഞ്ചോലയില്‍ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രന്‍ മത്സരിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറിനു പകരം തലശേരിയില്‍ കാരായി രാജനാണ് മത്സരിക്കുക.

Post a Comment
0 Comments