Type Here to Get Search Results !

Bottom Ad

ഹോട്ടല്‍ ബില്ലില്‍ ഇനി 'ഗ്യാസ് ചാര്‍ജ്' വേണ്ട; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി


ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വില വര്‍ധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവര്‍ത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോള്‍ തന്നെ തീരുമാനിക്കണെമന്നുമാണ് നിര്‍ദേശം. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവില്‍ രേഖപ്പെടുത്തിയിട്ടുള്ള നികുതികള്‍ (ജിഎസ്ടി) മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടല്‍. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad