Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്; കടുത്ത ഗതാഗത നിയന്ത്രണം


കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നെത്തും. ഉച്ചയ്ക്ക് 12 മണിക്ക് കല്ലാച്ചിയിലാണ് ആദ്യ പരിപാടി. ശേഷം 1.30ന് പേരാമ്പ്രയിലെ കോര്‍ണര്‍ മീറ്റിംഗില്‍ പങ്കെടുക്കും. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുൽ എത്തുന്നത്.

2.40-ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗ്യാരന്റി ബസ് യാത്രയിലും 3.50-ന് കൊയിലാണ്ടിയിലെ റോഡ് ഷോയിലും പങ്കെടുക്കും. ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി. ടി. സൂരജിന് വേണ്ടിയും നന്മണ്ടയിൽ എലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന് വേണ്ടിയും രാഹുൽ ഗാന്ധി റോഡ് ഷോ നടത്തും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad