കാസര്‍കോട്: എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്റെ ഭാഗമായി ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ റമദാന്‍ പ്രഭാഷണവും ഗ്രാന്റ് മജ്‌ലിസുന്നൂറും നാളെ ഞായര്‍ രാവിലെ ഒമ്പത് മണിമുതല്‍ റഹ്മത്ത് നഗര്‍ ചെങ്കള നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളും ജില്ല ഭാരവാഹികളും അറിയിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് സംഘാടക സമിതി ചെയര്‍മാന്‍ എംഎഎച്ച് അഷ്‌റഫ് ഹാജി റമദാന്‍ പ്രഭാഷനഗിരിയില്‍ പതാക ഉയര്‍ത്തും.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് സമസ്ത ജില്ലാ മുശാവറ അംഗങ്ങളും ജില്ലയിലെ സയ്യിദിന്മാരും അണിനിരക്കുന്ന ഗ്രാന്‍ഡ് മജ്‌ലിസുന്നൂര്‍ നടക്കും. മജ്ലിസുന്നൂറിന് കര്‍ണാടക മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കും തുടര്‍ന്ന് 'റമദാന്‍ പ്രഭാഷണം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എംഎഎച്ച് അഷ്‌റഫ് ഹാജി അധ്യക്ഷനാകും. മദ്രസ മാനേജ്‌മെന്റ്് ജില്ലാ ട്രഷറര്‍ സിഎം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള മുഖ്യാതിഥിയാവും. സമസ്ത ജില്ലാ സെക്രട്ടറി സിദ്ദീഖ് നദ്‌വി ചേരൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അബ്ദുറസാഖ് അബറാറി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി സ്വാഗതവും സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ അസ്ലം റഹ്മത്ത് നഗര്‍ നന്ദിയും പറയും.
മാര്‍ച്ച് ഒമ്പത് തിങ്കള്‍ രാവിലെ ഒമ്പതിന് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖപ്രഭാഷണം നടത്തും. ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് നാഇബ് ഖാസിയുമായ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. ഫാറൂഖ് ദാരിമി കൊല്ലമ്പാടി ബദ്ര്‍ സ്മരണ നടത്തും. എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സ്വാഗത സംഘം ട്രഷറര്എം .എം നൗശാദ് അധ്യക്ഷത വഹിക്കും. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ മുഖ്യാതിഥിയാകും. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതവും മേഖലാ പ്രസിഡന്റ്് യൂസുഫ് ദാഇ ദാരിമി ചെര്‍ക്കള നന്ദി പറയും.
മാര്‍ച്ച് 10ന് രാവിലെ ഒമ്പത് മണിക്ക് അബ്ദുസലാം അസ്ഹരി ആമുഖപ്രഭാഷണം നടത്തും. സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്യും എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ്് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. സി.കെ.കെ മാണിയൂര്‍ അനുസ്മരണം എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് താജുദ്ദീന്‍ ദാരിമി പടന്ന നിര്‍വഹിക്കും. സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ്് ബേര്‍ക്ക അബ്ദുല്ല കുഞ്ഞ് ഹാജി മുഖ്യാതിഥിയാവും. ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതവും ,കോഡിനേറ്റര്‍ മൊയ്തീന്‍ കുഞ്ഞ് മൗലവി ചെര്‍ക്കള നന്ദിയും പറയും.
മാര്‍ച്ച് 8ന് ജില്ലയിലെ വിഖായ ആക്ടീവ് അംഗങ്ങളെയും മീഡിയ പ്രവര്‍ത്തകരെയും ആദരിക്കും അനുമോദന ചടങ്ങില്‍ സമസ്തയുടെ പോഷക സംഘടന ഭാരവാഹികളായ ജില്ലാ മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, എംഎഎച്ച് മഹ്മൂദ് ഹാജി ചെങ്കള, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്് അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ഹസനി, സമസ്ത മദ്രസ മാനേജ്‌മെന്റ് എല്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ചെങ്കള മദ്രസ മാനേജ്‌മെന്റ് പ്രസിഡന്റ് എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, ജനറല്‍ സെക്രട്ടറി ബി.കെ അബ്ദുല്‍ ഗഫൂര്‍ റഹ്മത്ത് നഗര്‍, ചെങ്കള ജമാഅത്ത് ജനറല്‍ സെക്രട്ടറി കാദര്‍ ഹാജി ചെങ്കള, റഹ്്മത്ത് നഗര്‍ ജമാഅത്ത് പ്രസിഡന്റ്് ഷംസുദ്ദീന്‍ ഹാജി, ബേര്‍ക്ക ജമാഅത്ത് ജനറല്‍ സെക്രട്ടറി ഫൈസല്‍ തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ വാഹന പ്രചാരണം നടന്നു. വാഹന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്വാഗതസംഘം ട്രഷറര്‍ എംഎം നൗശാദ് ചെങ്കള, അസിസ്റ്റന്റ്് കോഡിനേറ്റര്‍ അബ്ദുസമദ് റഹ്മത്ത് നഗറിന് നല്‍കി നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര ആമുഖം പറഞ്ഞു. അബ്ദുസലാം അസ്ഹരി പ്രാര്‍ഥന നടത്തി. മൊയ്തീന്‍ കൂഞ്ഞി മൗലവി ചെര്‍ക്കള, ഹാരിസ് ദാരിമി ബെദിര, സുഹൈല്‍ ഫൈസി കമ്പാര്‍, എം.എ ച്ച് മഹ്മൂദ് ഹാജി ചെങ്കള, ഹൈദ്രോസ് ജമാഅത്ത് സെക്രട്ടറി കാദര്‍ ഹാജി, ബദര്‍ നൂര്‍ ജമാഅത്ത് സെക്രട്ടറി ബി കെ ഗഫൂര്‍, അബൂബക്കര്‍ ഏറിയാല്‍, ഹനീഫ് പാറ, എംഎഎച്ച് മഹ്മൂദ് ഹാജി, ബിഎം എഅബ്ദുല്‍ കാദര്‍, അബ്ദുല്‍ കാദര്‍ ചേരൂര്‍, ഇബ്രാഹിം ബേവിഞ്ച, അഹമ്മദ് ബനൂര്‍, അബൂ, ഷാഫി കരോടി, നാസറുദ്ദിന്‍ ബേര്‍ക, അബ്ദുല്ല ടിഎന്‍ മൂല, ഇബ്രാഹിം ബേര്‍ക, മൊയ്ദീന്‍ ബെണ്ടിച്ചാല്‍, മൊയ്ദീന്‍ കോവ്വല്‍, മൊയ്ദീന്‍, മൊയ്ദീന്‍ മുസ്ലിയാര്‍, ഹനീഫ ചെങ്കള, അലി ബദ്രിയ, അബ്ദുറഹ്മാന്‍, അസ്ലം റഹ്മത്ത് നഗര്‍, ഫൈസല്‍, ജാസിര്‍ ചെങ്കള, അഹ്മദ്, കരോടി കാദര്‍, അഹ്മദ്, യുസുഫ് ആദൂര്‍, അബൂബക്കര്‍ മൂലടുക്കം, അല്‍ത്താഫ്, ബദ്‌റുദ്ദീന്‍, ഹസൈനാര്‍ പീടികെ, അഷ്റഫ് മാളിക, സുഫിയാന്, നൈമുദ്ദിന്‍, അബ്ദുള്ള മാര, അന്‍വര്‍ ചേരൂര്‍, ഇബ്രാഹിം എംകെ, മുഹമ്മദ്, ബഷീര്‍ എ.എം സംബന്ധിച്ചു.

Post a Comment
0 Comments