ബിരിയാണി തിന്നാൻ എന്തൊക്കെ ത്യാഗം ചെയ്യുന്നവരാണ് ചുറ്റും എന്ന് തോന്നിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഹൈദരാബാദിൽ നിന്ന് 5,000 രൂപയുടെ ബിരിയാണി വീട്ടിലേക്ക് കൊണ്ടുപോകാൻ 4,200 രൂപ അധിക ലഗേജ് ഫീസ് നൽകിയതായി വെളിപ്പെടുത്തിയ മുംബൈക്കാരനായ ഒരാളുടെ ബിരിയാണി സ്നേഹമാണ് ഓൺലൈനിൽ തരംഗമായത്.
ഹൈദരാബാദിലെ തന്റെ 12 ദിവസത്തെ യാത്രയും തനിക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ബിരിയാണികളും രേഖപ്പെടുത്തി ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലിലാണ് വെൽട്ടൺ സൽദാന കഥ പങ്കുവെച്ചത്. വിവിധ റെസ്റ്റോറന്റുകളിൽ നിന്നുള്ള ബിരിയാണി പ്ലേറ്റുകൾ, ഭക്ഷണ പാത്രങ്ങൾ, വിമാനത്താവളത്തിൽ അദ്ദേഹം അടച്ച അധിക ലഗേജ് ഫീസിന്റെ രസീത് എന്നിവ അദ്ദേഹത്തിന്റെ കറൗസൽ പോസ്റ്റിൽ പങ്കുവച്ചു.

Post a Comment
0 Comments