പാലക്കാട്: ഒറ്റപ്പാലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ കുത്തിപരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവരെയാണ് കുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. മുതുകില്‍ കുത്തേറ്റ പ്രശാന്തിനെയും തോളില്‍ കുത്തേറ്റ അര്‍ഷിദിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പ്രശാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കുത്തേറ്റു; സംഭവം പാലക്കാട്ട്
17:04:00
0
പാലക്കാട്: ഒറ്റപ്പാലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ കുത്തിപരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവരെയാണ് കുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. മുതുകില്‍ കുത്തേറ്റ പ്രശാന്തിനെയും തോളില്‍ കുത്തേറ്റ അര്‍ഷിദിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പ്രശാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
Tags

Post a Comment
0 Comments