മേല്‍പറമ്പ്: കേരളം ഭരണം സംബന്ധിച്ച് പുതിയ കേരളത്തെ കുറിച്ചുള്ള യുവജനങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള യൂത്ത് ലീഗ് യൂത്ത് സ്‌കാന്‍ സര്‍വേയ്ക്ക് ചെമ്മനാട് പഞ്ചായതില്‍ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അമീര്‍ ബി. പാലോത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര യൂത്ത് സ്‌കാന്‍ പദ്ധതി വിശദീകരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ അബുബക്കര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അഫ്‌സല്‍ സിസിളു, മുഹമ്മദ് കോളിയടുക്കം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ സാദാത്ത് കോളിയടുക്കം, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി.കെ മുഹമ്മദ് ഷാ, ദുബായ് കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി ഹനീഫ കട്ടക്കാല്‍, ഇംഗ്ലീഷ് അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസുദ്ധീന്‍ തെക്കില്‍, ഹസന്‍കുട്ടി, ഇല്ല്യാസ് കട്ടക്കാല്‍, അബ്ദുല്ല ഉലൂജി, സക്കീന ചെമ്മനാട്, ഫൗസിയ, യൂത്ത് ലീഗ് ഭാരവാഹികളായ ഉബൈദ് നാലപ്പാട്, റാഷിദ് കല്ലട്ര, തന്‍വീര്‍ മേല്‍പറമ്പ്, നൗഷാദ് സുല്‍ത്താന്‍, വനിതാ ലീഗ് ഭാരവാഹികളായ നസീമ പരവനടുക്കം, റംല ചെമ്പിരിക്ക സംബന്ധിച്ചു.

Post a Comment
0 Comments