Type Here to Get Search Results !

Bottom Ad

പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ യുവതിയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍


കാസര്‍കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസിനും ഭര്‍തൃവീട്ടുകാര്‍ക്കും അയല്‍വീട്ടുകാര്‍ക്കുമെതിരെ മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്ത ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വാര്‍ത്തയ്ക്ക് ആധാരമായ വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ കാസര്‍കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ആലംപാടി നാല്‍ക്കടുക്കയില്‍ നബീസത്ത് ജസീലയാണ് (24) ജീവനൊടുക്കിയത്. ഈമാസം 15ന് വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്ത് നിന്നും ഒന്‍പതര പവന്‍ സ്വര്‍ണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പൊലീസ് ചോദ്യം ചെയ്തത്. താന്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ടെന്ന് പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad