Type Here to Get Search Results !

Bottom Ad

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ട സംഭവം: ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


എറണാകുളം എളമക്കരയില്‍ അച്ഛനേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മരിച്ച ആറു വയസുകാരി കുഞ്ഞ് ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. കഴിഞ്ഞ മാസം 16നാണ് എളമക്കര പോണേക്കരയിലെ വാടകവീട്ടില്‍ പവിശങ്കറേയും ആറു വയസുകാരി മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനില്‍ക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

മകള്‍ക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ആറ് വയസുള്ള കുഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്‍ശമുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad