ചെയ്യാത്ത തെറ്റിന്റെ പേരില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍വാസികളും ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് മോഷണാരോപണം ഉന്നയിച്ചതോടെ ജസീല മാനസികമായി തകര്‍ന്നുവെന്നാണ് ആരോപണം. തുടര്‍ച്ചയായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും നേതാക്കള്‍ പറഞ്ഞു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്രവും സുതാര്യവുമായ ഉന്നതതല അന്വേ ഷണം അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍, ജില്ലാ ഭാരവാഹികളായ എം.ബി ഷാനവാസ്, എം.എ നജീബ്, പൈച്ചു ചെര്‍ക്കള, ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് നാല്‍ത്തടുക്ക, ഫാറൂഖ് ബെള്ളൂറടക്ക, യൂത്ത് ലീഗ് നാല്‍ത്തടുക്ക ശാഖ ഭാരവാഹികളായ മന്‍സൂര്‍ നാല്‍ത്തട്ക്ക, ബഷീര്‍ ബെര്‍ള, എം.ഡി സാലിഹ്, ബാത്തിഷ സംബന്ധിച്ചു.

Post a Comment
0 Comments