കുമ്പള: ഉപ്പള സോങ്കാലില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 53.980ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇര്‍ഷാദ് (34)ആണ് പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 3.35-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ മയക്കുമരുന്ന് വില്‍പനയ്ക്കായി എത്തിക്കുന്നുവെന്ന രഹസ്യവിവരം ഡാന്‍സാഫ് സ്‌ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് സോങ്കാല്‍ ജി.എം റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന് മുന്നില്‍ വാഹനം തടഞ്ഞ് പരിശോധന നടത്തി. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ 53.980 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഉപ്പളയില്‍ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
14:32:00
0
കുമ്പള: ഉപ്പള സോങ്കാലില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 53.980ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇര്‍ഷാദ് (34)ആണ് പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 3.35-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ മയക്കുമരുന്ന് വില്‍പനയ്ക്കായി എത്തിക്കുന്നുവെന്ന രഹസ്യവിവരം ഡാന്‍സാഫ് സ്‌ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് സോങ്കാല്‍ ജി.എം റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന് മുന്നില്‍ വാഹനം തടഞ്ഞ് പരിശോധന നടത്തി. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ 53.980 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
Tags

Post a Comment
0 Comments