Type Here to Get Search Results !

Bottom Ad

സമസ്ത ഗ്ലോബല്‍ എക്സ്പോ: നൈസര്‍ഗിക നൈപുണ്യം വിളിച്ചോതി വിദ്യാര്‍ഥി പവലിയന്‍


കുണിയ: സമസ്ത ഗ്ലോബല്‍ എക്സ്പോയില്‍ വേറിട്ട കാഴ്ചയൊരുക്കി സ്ഥാപനങ്ങളുടെ പവലിയന്‍. അറിവും ശാസ്ത്രവും സാങ്കേതികവിദ്യയും പൈതൃകവും എല്ലാം സമ്മേളിച്ച പ്രദര്‍ശന ശാല സന്ദര്‍ശകരില്‍ ഏറെ കൗതുകവും മതിപ്പുമുളവാക്കുന്നു. സമസ്തക്ക് കീഴില്‍ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അടുത്തറിയാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയും ഏവരിലും ദൃശ്യമായിരുന്നു. സമസ്തയുടെ കീഴിലുള്ള ദര്‍സ്, അറബിക്കോളേജുകളില്‍ നിന്ന് വ്യത്യസ്തത കൊണ്ട് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കാണ് പ്രദര്‍ശനത്തിന് അവസരം ലഭിച്ചത്. പഴയ മക്കാ നാഗരിഗതയുടെ പുന:സൃഷ്ടി മുതല്‍ ഫ്യൂച്ചര്‍ സിറ്റിയുടെ അഡ്വാന്‍സ്ഡ് ടെക്നോളജിയടക്കം പഠനാര്‍ഹവും അനുഭവ വേദ്യവുമായ ഒത്തിരി കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ത്താണ് കാഴ്ചക്കാര്‍ നഗരി വിടുന്നത്.

ഇമാം ഷാഫി അക്കാദമി, ജാമിഅ റഹ്മാനിയ കടമേരി, നന്തി ദാറുസ്സലാം, ശംസുല്‍ ഉലമ വെങ്ങപ്പള്ളി, ആലത്തൂര്‍പടി ദര്‍സ്, കൊടങ്ങാട് ദര്‍സ്, ജലാലിയ്യ മുണ്ടക്കുളം, വല്ലപ്പുഴ ജൂനിയര്‍ കോളേജ്, കോട്ടക്കല്‍ ദര്‍സ്, കൊയിലാണ്ടി ദര്‍സ്, ഇമാം ഷാഫി ഷീ ക്യാമ്പസ്, ഗ്രേസ് വാലി വിമന്‍സ് കോളേജ്, ആലംപാടി വിമന്‍സ് കോളേജ് എന്നിവര്‍ക്കാണ് നൂറാം വാര്‍ഷികത്തിന്റെ ചരിത്ര സംഗമത്തിന്റെ പ്രദര്‍ശന സൗഭാഗ്യത്തിന്റെ സുവര്‍ണാവസരം ലഭിച്ചത്. അതിനിടെ കര്‍ണാടക സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം ഷാഹിദ് തെക്കില്‍ ഇന്ന് ഗ്ലോബല്‍ എക്സ്പോ സന്ദര്‍ശിച്ചു. സമസ്ത ജില്ലാ നിരീക്ഷകന്‍ സയ്യിദ് ശുഹൈബ് തങ്ങള്‍, എസ്.വി മുഹമ്മദലി, സ്വാഗത സംഘം ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഹാജി കുണിയ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad