Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് 'യൂത്ത് സ്‌കാന്‍' പരിപാടിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം


കാസര്‍കോട്: കേരളത്തിന്റെ പൊതുഭരണവുമായി ബന്ധപ്പെട്ട് യുവാക്കളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനായി മുസ്ലിം യൂത്ത് ലീഗ് 'യൂത്ത് സ്‌കാന്‍' പരിപാടിക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ. കോളജ് പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ജസ്‌ന മനാഫ്, ജില്ലാ ഭാരവാഹികളായ എം.ബി ഷാനവാസ്, എം.എ നജീബ്, ഹാരിസ് തായല്‍, അനസ് എതിര്‍ത്തോട്, കാദര്‍ ആലൂര്‍, ജലീല്‍ തുരുത്തി, അര്‍ഷാദ് എതിര്‍ത്തോട്, അജ്മല്‍ തളങ്കര, സയ്യിദ് താഹാ ചേരൂര്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഹാഷിര്‍ മൊയ്തീന്‍, മൂസ ബാസിത്ത്, സഫ്വാന്‍ അണങ്കൂര്‍, സിയാന്‍ തളങ്കര, ഗസ്വാന്‍ അബ്ദുല്‍ ഖാദര്‍, ടി.കെ ഷാഹിദ്, ഫാത്തിമ സമീഹ, ആയിഷത്ത് ശഹമ, ബി. ബീഫാത്തിമ സംബന്ധിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad