Type Here to Get Search Results !

Bottom Ad

പഴയകാല മുസ്ലിം ലീഗ് നേതാവ് പൊവ്വലിലെ പി.എ അബൂബക്കര്‍ നിര്യാതനായി


മുളിയാര്‍: പഴയകാല മുസ്ലിം ലീഗ് നേതാവും പൊവ്വലിലെ വ്യാപാരിയും പൗരപ്രമുഖനും പ്രമുഖ കുടുംബാംഗവുമായ പി.എ അബൂബക്കര്‍ എന്ന അക്കച്ച (64) നിര്യാതനായി. പൊവ്വല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, സമാന്‍ സ്‌പോട്ടിംഗ് ക്ലബ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പരേതരായ അബ്ദുല്ലകുഞ്ഞി ബാവാഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ദൈനബിയാണ് ഭാര്യ. മക്കള്‍: നാദിയ, നസീബ, റാഷിദ്, പരേതയായ ഇര്‍ഫാന. മരുമക്കള്‍: അഷ്‌റഫ് കിഴൂര്‍, ഹാരിസ് പള്ളിപ്പുഴ, ഹസ്‌നത്ത്. സഹോദരങ്ങള്‍: ഹസൈനാര്‍ ബാവാഞ്ഞി (മുസ്ലിം ലീഗ് (പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്) അബ്ദുല്‍ ഖാദര്‍ ബാവാഞ്ഞി, മഹ്മൂദ് ബാവാഞ്ഞി, മറിയമ്മ അബുല്‍ ഖാദര്‍ (വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്്, മുന്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മാഹിന്‍, ബീഫാത്തിമ, ആയിഷ.

Post a Comment

0 Comments

Top Post Ad

Below Post Ad