Type Here to Get Search Results !

Bottom Ad

പ്രതിഷേധം ഫലം കണ്ടു; തളങ്കര പോസ്റ്റ് ഓഫീസ് പൂട്ടില്ലെന്ന് എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട്: വരുമാനം കുറവാണെങ്കിലും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് നിലവിലുള്ള സ്ഥലത്ത് തന്നെ തളങ്കര സബ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് കേരള ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ചാര്‍ജ് വഹിക്കുന്ന സയീദ് റാഷിദ് രേഖാമൂലം അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. വിഷയത്തില്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിനെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.

വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് അന്ന് എം.എല്‍.എക്ക് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. വരുമാനം കുറഞ്ഞ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാനുള്ള ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് തളങ്കര സബ് പോസ്റ്റ് ഓഫീസ് പൂട്ടാന്‍ തീരുമാനിച്ചതെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം.എല്‍.എക്ക് അയച്ച കത്തില്‍ പറയുന്നു. പക്ഷെ തളങ്കരയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം തളങ്കര സബ് പോസ്റ്റ് ഓഫീസ് നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് പി.എം.ജി എം.എല്‍.എയെ അറിയിച്ചത്.

തളങ്കര പോസ്റ്റ് ഓഫീസ് പരിധിയിലുള്ള ജനങ്ങള്‍ക്ക് തപാല്‍ വ്യവഹാരം വര്‍ധിപ്പിക്കാനും സേവിംഗ് ബാങ്ക് ബിസിനസ്സ് ഉയര്‍ത്താനും അവബോധം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തളങ്കര സബ് പോസ്റ്റ് ഓഫീസ് പോസ്റ്റല്‍ ഡയറക്ടറേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശത്ത് രാപ്പകല്‍ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad