Type Here to Get Search Results !

Bottom Ad

3,500 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആവിയായി ആയിരങ്ങൾ; ​ഗസ്സയിൽ ഇസ്രായേൽ ​ഉപയോ​ഗിച്ചതിൽ നിരോധിത തെർമൽ, തെർമോബാരിക് ആയുധങ്ങളും


ഗസ്സ സിറ്റി: ഗസ്സയില്‍ യുദ്ധനിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് ഉപയോഗിച്ചവയില്‍ മനുഷ്യരെ ആവിയാക്കാനും ചാരമാക്കാനും കഴിവുള്ളത്ര മാരകമായ നിരോധിത ആയുധങ്ങളും. അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച തെര്‍മല്‍, തെര്‍മോബാരിക് ആയുധങ്ങളും ഗസ്സയില്‍ ഇസ്രായേല്‍ ആസൂത്രിതമായി ഉപയോഗിച്ചതായി അല്‍ജസീറ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലൂടെ 2800ലേറെ ഫലസ്തീനികളാണ് അപ്രത്യക്ഷരായത്. വാക്വം, എയറോസോള്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന ഈ ആയുധങ്ങള്‍ ഇസ്രായേല്‍ ആസൂത്രിതമായി ഉപയോഗിച്ചതാണ് ഈപ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധരും ദൃക്സാക്ഷികളും വ്യക്തമാക്കുന്നു.

3,500 ഡിഗ്രി സെല്‍ഷ്യസ് (6,332 ഡിഗ്രി ഫാരന്‍ഹീറ്റ്)ലേറെ താപനില സൃഷ്ടിക്കാന്‍ കഴിവുള്ള ഈ ആയുധങ്ങള്‍ ഒരു പ്രദേശത്ത് പതിക്കുന്നതിലൂടെ അവിടെയുള്ളവരെല്ലാം ആവിയായിപ്പോവുന്ന പ്രതിഭാസമാണ് സൃഷ്ടിക്കപ്പെടുക. അല്‍ ജസീറ അറബിക് അന്വേഷണമായ ദി റെസ്റ്റ് ഓഫ് ദി സ്റ്റോറി പ്രകാരം, 2023 ഒക്ടോബറില്‍ ?ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതിനുശേഷം 2,842 ഫലസ്തീനികളാണ് ഇത്തരത്തില്‍ അപ്രത്യക്ഷരായതെന്ന് സിവില്‍ ഡിഫന്‍സ് ടീമുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. രക്തക്കറയോ ചെറിയ എല്ലിന്‍കഷണങ്ങളോ അല്ലാതെ മറ്റ് അവശിഷ്ടങ്ങളൊന്നും അവശേഷിപ്പിച്ചില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad