Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍


മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്. 16 വയസുകാരിയെ കാസര്‍കോട് കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad