കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വാരിക്കോരി പരോൾ അനുവദിക്കുന്നതായി ആക്ഷേപം. കേസിലെ പത്താം പ്രതിയായ രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചത്.
രണ്ടര മാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതിയായ പീതാംബരൻ, മറ്റൊരു പ്രതി ഗിജിൻ എന്നിവരും പരോളിൽ പുറത്താണ്. ഇതോടെ കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികളാണ് ഒരേസമയം പുറത്തിറങ്ങിയിരിക്കുന്നത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് ജയിൽ ഉപദേശക സമിതി ഇടപെട്ട് പരോൾ നൽകിവരുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Post a Comment
0 Comments