Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ഒറ്റയടിക്ക് കൂടിയത് 4840രൂപ


കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. പവന് ഒറ്റയടിക്ക് 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി. ഇന്നലെ 1,12,880 രൂപയായിരുന്നു പവന്‍ വില.  നാലുദിവസം തുടര്‍ന്ന കനത്ത ഇടിവിന് ഒടുവിലാണ് സ്വര്‍ണവിലയില്‍ രണ്ട് ദിവസം കുതിപ്പുണ്ടായത്. മാസങ്ങളായി തുടര്‍ന്ന വന്‍ വിലക്കുതിപ്പില്‍ നിക്ഷേപകര്‍ ലാഭമെടുത്തതോടെയായിരുന്നു കനത്ത ഇടിവ് നേരിട്ടത്. എന്നാല്‍, ഇതിന് ഇടവേള നല്‍കി വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.  

Tags

Post a Comment

0 Comments

Top Post Ad

Below Post Ad