മംഗളൂരുവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ തീ പിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഒരു കോടി രൂപയുടെ പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ അഗ്‌നിബാധയില്‍ കത്തിനശിച്ചു. റസാക്കിന്റെ ഉടമസ്ഥതയിലുള്ള അകോലൈറ്റ് ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ തൊഴിലാളികള്‍ ഫാക്ടറിയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. സംഭവസമയത്ത് ഫാക്ടറിയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മംഗളൂരു ബൈക്കമ്പാടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ അഗ്നിബാധ: കോടികളുടെ നഷ്ടം
20:54:00
0
മംഗളൂരുവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ തീ പിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഒരു കോടി രൂപയുടെ പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ അഗ്‌നിബാധയില്‍ കത്തിനശിച്ചു. റസാക്കിന്റെ ഉടമസ്ഥതയിലുള്ള അകോലൈറ്റ് ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ തൊഴിലാളികള്‍ ഫാക്ടറിയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. സംഭവസമയത്ത് ഫാക്ടറിയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment
0 Comments