കുമ്പള: ടോള്‍ ബൂത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കാര്‍ യാത്ര ചെയ്തിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്ത പൊലിസ് നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കുമ്പളയിലെ ടോള്‍ ബൂത്ത് തീര്‍ത്തും അന്യായവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണെന്ന വാദം ശക്തമായി നിലനില്‍ക്കുകയും അതിനെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് അകാരണമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ടോള്‍ ബൂത്ത് ഏജന്റുമാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പിഞ്ചുകുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് ആരിക്കാടിയില്‍ പൊലിസ് കാണിച്ച പെരുമാറ്റം കിരാതവും അപലപനീയവുമാണ്. ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും പൊലിസ് രാജിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും ആവശ്യപ്പെട്ടു.
കുമ്പള ടോള്‍: കാര്‍ തടഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം: യൂത്ത് ലീഗ്
08:52:00
0
കുമ്പള: ടോള്‍ ബൂത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കാര്‍ യാത്ര ചെയ്തിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്ത പൊലിസ് നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കുമ്പളയിലെ ടോള്‍ ബൂത്ത് തീര്‍ത്തും അന്യായവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണെന്ന വാദം ശക്തമായി നിലനില്‍ക്കുകയും അതിനെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് അകാരണമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ടോള്‍ ബൂത്ത് ഏജന്റുമാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പിഞ്ചുകുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് ആരിക്കാടിയില്‍ പൊലിസ് കാണിച്ച പെരുമാറ്റം കിരാതവും അപലപനീയവുമാണ്. ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും പൊലിസ് രാജിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും ആവശ്യപ്പെട്ടു.
Tags

Post a Comment
0 Comments