കാസര്‍കോട്: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടിലൂടെ എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേ ളനത്തിന് നാലിനു കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തുടക്കമാകും. 2024 ജനുവരി 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തോടു കൂടിയാണ് നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 പദ്ധതികള്‍ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് കുണിയയില്‍ വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിട്ടുള്ളത്. 33313 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പ്, ഗ്ലോബല്‍ എക്‌സ്‌പോ, ഗ്ലോബല്‍ ഉലമാ കോണ്‍ക്ലേവ്, നാഷണല്‍ എജ്യുകോണ്‍ക്ലേവ്, പൊതുസമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ക്കായി അഞ്ചു സ്ഥലങ്ങളിലായി അഞ്ച് വേദികളാണ് തയാറാക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായ ഗ്ലോബല്‍ എക്‌സ്‌പോ നാളെ വൈകുന്നേരം നാലിന് കര്‍ണാടക ഹജ്ജ് വകുപ്പ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി രണ്ടിനു വൈകുന്നേരം നാലിന് കോഴിക്കോട് വരക്കല്‍ മഖാമില്‍ സിയാറത്തും ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പതാകകള്‍ ഏറ്റുവാങ്ങലും നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പതാകകള്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്ര ട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ആറ്റശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് പങ്കെടുക്കും. മൂന്നിനു വരക്കലില്‍ നിന്ന് പതാകകള്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും. വൈകുന്നേരം 5ന് പതാക വാഹകയാത്രയ്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സ്വീകരണവും സിയാറത്തും നടക്കും.
നൂറ് പതാകളുയരും. നാലിന് ഉച്ചക്ക് 2.30ന് തളങ്കരയില്‍ നിന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.
വൈകിട്ട് 4ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യ ക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂ ഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മ ദലി ഹാജി കുണിയ പുസ്തകം സ്വീകരി ക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി. അബ്ദുല്‍ റഹ് മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പി മാരായ രാജ് മോഹന്‍ ഉണ്ണി ത്താന്‍, കെ. സുധാകരന്‍, എം.എല്‍.എമാരായ അഹമ്മദ് ദേവര്‍ കോവില്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സിഎച്ച് കുഞ്ഞമ്പു, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗങ്ങള്‍ പങ്കെടുക്കും
അഞ്ചിനു രാവിലെ മുതല്‍ വൈകു ന്നേരം വരെ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാംമ്പ് വേദി ഒന്നിലും, ഉച്ച കഴിഞ്ഞ് വേദി രണ്ടില്‍ നേതൃ സംഗമവും നടക്കും. മഗ് രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.ആത്മീയ സംഗമം പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥ നക്ക് നേതൃത്വം വഹിക്കും.
16 പഠനവിഷയങ്ങള്‍;
33313 പ്രതിനിധികള്‍
ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠനവിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപ് 6ന് വൈകു ന്നേരം 4 മണിക്ക് തുടക്കമാവും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലു ല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. കെ.സി വേണു ഗോപാല്‍ എംപി, എം. പി. അബ്ദു സ്സമദ് സമദാനി, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, പി.അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍ പങ്കെടുക്കും.
ആറിന് ഉച്ചക്ക് 2.30ന് വേദി രണ്ടില്‍ നടക്കുന്ന ജന്‍സി അസംബ്ലി മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് മീഡിയ സെമിനാറും 9ന് ക്യാമ്പസ് കോണ്‍ ക്ലേവും നടക്കും. ഏഴിനു രാവിലെ ഒമ്പതിന് വേദി ഒന്നില്‍ ക്യാമ്പിലെ ഒന്നാം സെഷന്‍ വെല്ലൂര്‍ ജാമിഅ ബാഖിയാത്ത് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ് ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി, പി.ടി.എ റഹീം, പി. ഉബൈദുല്ല പങ്കെടുക്കും.
ഉച്ചയ്ക്ക് 2ന് ക്യാപിലെ സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ്, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്‍. ശിവ വിശിഷ്ടാതിഥികളാകും. രാത്രി 7ന് മൂന്നാം സെഷന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും.
വേദി രണ്ടില്‍ രാവിലെ 10 മണിക്ക് കള്‍ച്ചറല്‍ മീറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം ബഷീര്‍ അബ്ദുല്ല ഫെസിയുടെ അധ്യക്ഷതയില്‍ ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് ആരോഗ്യ സെമിനാറും, രാത്രി 7ന് മൈത്രി സംഗമവും നടക്കും. മൈത്രി സംഗമം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യ ക്ഷതയില്‍ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. വേദി മൂന്നില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നാഷണല്‍ എജ്യു കോണ്‍ക്ലേവും, രാത്രി 7 ന് വെല്‍ വിഷേഴ്‌സ് നടക്കും.
എട്ടിന് രാവിലെ ഒമ്പത് മണിക്ക് ക്യാമ്പിലെ ഒന്നാം സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എ.വി അബ്ദുല്‍ റഹ്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാ ടനം ചെയ്യും. 11.30 ന് സനാഈ ബിരുദ ദാനവും, 1 മണിക്ക് ക്യാമ്പ് സമാപന സംഗമവും നടക്കും. അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും. വേദി രണ്ടില്‍ രാവിലെ 8.30ന് പ്രവാസി സംഗമം സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ അധ്യക്ഷനാകും. വേദി മൂന്നില്‍ രാവിലെ ഒന്‍പതിന് ഗ്ലോബല്‍ ഉലമ സമ്മിറ്റ് നടക്കും.
സമാപന പൊതുസമ്മേളനം
വൈകുന്നേരം നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷ തയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാ മജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് കുഞ്ഞി ക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ ത്ഥന നിര്‍വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാ ഷണം നിര്‍വഹി ക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്ക് സമ്മാനിക്കും. വിദ്യാഭ്യാസ ബോര്‍ ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും സമസ്ത ട്രഷറര്‍ ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട് പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമ്മേളന കോ ഓര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി, കാസര്‍കോട് ജില്ലാ സ്വാഗതസംഘം ട്രഷറര്‍ കുണിയ ഇബ്രാഹിം ഹാജി പങ്കെടുത്തു.

Post a Comment
0 Comments