കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളുടെയും നിയോജക മണ്ഡലം ഭാരവാഹികളുടെയും മുനിസിപ്പല്‍/ പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടനകളുടെ ജില്ലാഭാരവാഹികളുടെയും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച മുഴുവന്‍ ജനപ്രതിനിധികളുടെയും സംഗമവും 'കാസര്‍കോട് @ 263' വിജയഭേരിയും 27ന് രാവിലെ 10:30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന പരിപാടി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ക്ക് പെരുമാറ്റചട്ടം നടപ്പിലാക്കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന വൈസ് പ്രസിഡന്റ് പാറക്കല്‍ അബദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,
വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സഫിയ വടകര സംബന്ധിക്കും. ബന്ധപ്പെട്ടവര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, ടി.എ മൂസ, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, ഹാരിസ് ചൂരി പ്രസംഗിച്ചു.

Post a Comment
0 Comments