കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കള്‍. പൈതൃകം വിശദീകരിച്ച് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തില്‍ പാണക്കാട് തങ്ങന്‍മാ?രെ സംബന്ധിച്ച് പരാമര്‍ശിച്ച ചില പ്രയോഗങ്ങള്‍ സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും ഉടന്‍ പരിഹാരം കാണണമെന്നും നേതാക്കള്‍ ഉമര്‍ ഫൈസിക്ക് നിര്‍ദേശം നല്‍കി. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പാണക്കാട് കുടുംബത്തിനുണ്ടായ പ്രയാസത്തില്‍ സമസ്ത നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി.

Post a Comment
0 Comments