Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ടോള്‍ പിരിക്കാന്‍ നീക്കത്തിനെതിരെ ജനകീയ സമരം; മഞ്ചേശ്വരം എം.എല്‍.എ അറസ്റ്റില്‍


കുമ്പള: കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള ദേശീയ പാത അധികൃതരുടെ നീക്കത്തിനെതിരെ ജനകീയ സമരം. ദേശീയപാത ചട്ടങ്ങളും ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയും അവഗണിച്ച് ഇന്ന് രാവിലെ തുടങ്ങിയ ടോള്‍ പിരിവ് തടയാനെത്തിയ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷറഫ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

കുമ്പളയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം പലപ്പോഴായി ജനകീയ സമരത്തിന്റെ ഭാഗമായി നിര്‍ത്തിവച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെ ചട്ടപ്രകാരം ഒരേ പാതയില്‍ രണ്ട് ടോള്‍ പ്ലാസകള്‍ തമ്മില്‍ കുറഞ്ഞത് 60 കിലോമീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണം. എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന തലപ്പാടി ടോള്‍ പ്ലാസയില്‍ നിന്നും വെറും 22 കിലോമീറ്റര്‍ മാത്രം അകലെയാണ് ആരിക്കാടി ടോള്‍ പ്ലാസ സ്ഥാപിച്ചിരിക്കുന്നത്. ഇത് നഗ്‌നമായ ചട്ടലംഘനമാണെന്നും ജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയെ സഹായിക്കാനുള്ള നീക്കമാണെന്നും എംഎല്‍എ എ.കെ.എം അഷറഫ് ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad