കാസര്‍കോട്: 1955 മുതല്‍ പ്രവര്‍ത്തിക്കുന്ന തളങ്കര സബ് പോസ്റ്റ് ഓഫീസ് പോസ്റ്റല്‍ ഡയറക്ടറേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശത്ത് രാപ്പകല്‍ ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 9 മണി മുതല്‍ പിറ്റേന്ന് രാവിലെ 9 മണി വരെയാണ് ഉപവാസ സമരം നടത്തുക.
തളങ്കര മേഖലയിലെ മുവ്വായിരത്തോളം വീടുകളാണ് തളങ്കര പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ളത്. ഇത്രയും കുടുംബങ്ങളുടെ പോസ്റ്റല്‍ സേവനങ്ങളും അനുബന്ധ സേവനങ്ങളും മേല്‍വിലാസവുമാണ് താത്കാലിക ലാഭത്തിന് വേണ്ടി ഇല്ലാതാകുന്നത്. പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്ന നടപടിയില്‍ നിന്നും അധികൃതല്‍ പിന്‍വാങ്ങണമെന്നും അടച്ചുപൂട്ടലിന് പകരം മെച്ചപ്പെട്ട സംവിധാനം ഒരുക്കണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാപ്പകല്‍ സമരം വിജയിപ്പിക്കാന്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് ചെയര്‍മാന്‍ യഹ്യ തളങ്കര അഭ്യര്‍ഥിച്ചു.
യോഗത്തില്‍ അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചക്കര, കെ.എം ബഷീര്‍, സഹീര്‍ ആസിഫ്, അമീര്‍ പള്ളിയാന്‍, നൈമുന്നിസ, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, ഹസ്സന്‍ പതിക്കുന്നില്‍, നൗഫല്‍ തായല്‍, ഫൈസല്‍ പടിഞ്ഞാര്‍, റഷീദ് ഗസാലി നഗര്‍, നിസാര്‍ സാഹിബ്, മുജീബ് തളങ്കര, ശഫീഖ് തെരുവത്ത്, ടി.എം അബ്ദുല്‍ റഹ്മാന്‍, ശംസുദ്ധീന്‍, അന്‍വര്‍ മൗലവി, ഖമറുദ്ധീന്‍, അജിത്ത് കുമാര്‍, ശഫീഖ് ടി.ഡി, ഖലീല്‍ കെ കെ പുറം, അബ്ദുല്‍ ഖാദര്‍, നൗമാന്‍, സമീര്‍ പി.എം, ഇബ്രാഹിം സംബന്ധിച്ചു.

Post a Comment
0 Comments