Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എസ്ഇഎ സന്ദേശയാത്ര തുടങ്ങി


കാസര്‍കോട്: വിദ്യാഭ്യാസ രംഗത്ത് സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വിദ്യാഭ്യാസ ന്യൂതന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര സമസ്ത ജില്ലാ മുശാവറ പ്രസിഡന്റ്് ഖാസി ത്വാഖാ അഹമ്മദ് മൗലവി ജാഥാ നായകന്‍ അബ്ദുള്ള ചാലയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എന്‍.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷനായി. മഹല്ല് സെക്രട്ടറി എന്‍.എ സഹീദ്, ആര്‍.യു സംഘം സെക്രട്ടറി ഇ. അബ്ദുല്‍ റഹിമാന്‍, എസ്.ഇ.എ സംസ്ഥാന ട്രഷറര്‍ സിറാജ് ഖാസിലേന്‍, അബ്ദുറസാഖ് വിദ്യാനഗര്‍, റൗഫ് ബാവിക്കര, ശിഹാബ് തളങ്കര, അര്‍ഷാദ് ഹുദവി, അഷ്‌റഫ് കൊമ്പോട്, സിദ്ദീഖ് കോളിയടക്കം, രിഫായി, മജീദ് ദാരിമി സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad