Type Here to Get Search Results !

Bottom Ad

ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം വേണ്ട; നിര്‍ണായക വിധിയുമായി ഹൈക്കോടതി


ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ലെന്നും സ്ത്രീയുടെ താല്‍പ്പര്യത്തിനും സമ്മതത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുവീര്‍ സെഗാള്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിര്‍ണായക ഉത്തരവ്. 2025 മെയ് മാസത്തില്‍ വിവാഹിതയായ ഹര്‍ജിക്കാരി, തന്റെ ഭര്‍ത്താവുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും മാനസികമായി താന്‍ ഏറെ തളര്‍ന്നിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഗര്‍ഭാവസ്ഥയുടെ രണ്ടാം ത്രൈമാസത്തില്‍ എത്തിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമപരമായ അനുമതി തേടിയാണ് യുവതി നിയമപോരാട്ടം നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad