കാസര്‍കോട്: ലോഡ്ജ് മുറിയില്‍ അതിക്രമിച്ചുകയറി യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം പിരാരമൂല സ്വദേശിയും കടമ്പാറില്‍ താമസക്കാരനുമായ ഹാരിസിനെ (40)യാണ് മംഗളൂരുവില്‍ വച്ച് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉള്ളാള്‍ മോണ്ടുഗുളിയിലെ മുഹമ്മദ് ഹനീഫ (40)യും പെണ്‍സുഹൃത്തും ഹൊസങ്കടിയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ച് കയറുകയും യുവതിയേയും യുവാവിനേയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ധനഗ്ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും 5000 രൂപയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടി; ഒരാള്‍ അറസ്റ്റില്‍
12:31:00
0
കാസര്‍കോട്: ലോഡ്ജ് മുറിയില്‍ അതിക്രമിച്ചുകയറി യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം പിരാരമൂല സ്വദേശിയും കടമ്പാറില്‍ താമസക്കാരനുമായ ഹാരിസിനെ (40)യാണ് മംഗളൂരുവില്‍ വച്ച് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉള്ളാള്‍ മോണ്ടുഗുളിയിലെ മുഹമ്മദ് ഹനീഫ (40)യും പെണ്‍സുഹൃത്തും ഹൊസങ്കടിയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ച് കയറുകയും യുവതിയേയും യുവാവിനേയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ധനഗ്ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും 5000 രൂപയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
Tags

Post a Comment
0 Comments