കാസര്‍കോട്: നഗരത്തില്‍ ബേക്കറിയില്‍ തീപിടുത്തം. പഴയ ബസ്റ്റാന്റിലെ രാംദേവ് കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലുംസ് ബേക്കറി ആന്റ്് കൂള്‍ ബാറിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച രാത്രി 11മണിയോടെ ഒന്നാം നിലയില്‍ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ടവര്‍ കാസര്‍കോട് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാറിന്റെയും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്റെയും നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആരിക്കാടി സ്വദേശി മുഹമ്മദ് കുഞ്ഞിയുടേതാണ് സ്ഥാപനം. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ മുഹമ്മദ് സിറാജുദ്ദീന്‍, പി.എം നൗഫല്‍, എസ്. സന്തു, എസ്.എം അശ്വിന്‍, എം. രമേശ, ജെ. അനന്തു, ഹോം ഗാര്‍ഡുമാരായ വിജിത്, പ്രസാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ബേക്കറിയില്‍ തീപിടുത്തം
12:56:00
0

Tags

Post a Comment
0 Comments