Type Here to Get Search Results !

Bottom Ad

ട്രെയിനീസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; കാസര്‍കോട് ഐ.ടി.ഐയില്‍ തൂത്തുവാരി എം.എസ്.എഫ് മുന്നണി


കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ 2025-26 വര്‍ഷ ട്രെയിനീസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്- കെ.എസ്.യു മുന്നണി വലിയ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം നേടി. തുടര്‍ച്ചയായ പതിമൂന്നാം തവണയാണ് ആകെയുള്ള ആറില്‍ ആറു സീറ്റുകളും നേടി ട്രെയിനീസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ചെയര്‍മാന്‍ ഉള്‍പ്പടെ നാലു സീറ്റുകളില്‍ എം.എസ്.എഫും രണ്ടു സീറ്റുകളില്‍ കെ.എസ്.യുവുമാണ് മത്സരിച്ചത്.

ഏറ്റവും കൂടുതല്‍ ട്രെയിനികള്‍ തൊഴില്‍ പരിശീലനം നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കാസര്‍കോട് ഗവ. ഐ.ടി.ഐ. എം.എസ്.എഫ് മുന്നണിയുടെ ശക്തിദുര്‍ഗ കാമ്പസായ ഐ.ടി.ഐയില്‍ കേവലമായ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വര്‍ഗീയതയും അപവാദങ്ങളും കുപ്രചാരണങ്ങളും ആയുധമാക്കിയ എസ്.എഫ്.ഐക്ക് പ്രബുദ്ധരായ പുതിയ തലമുറ നല്‍കിയ പ്രഹരമാണ് ഈ വിജയമെന്ന് എം.എസ്.എഫ് കാസര്‍കോട് ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രെയിനികളെയും പിന്നണിയില്‍ പ്രയത്‌നിച്ച പ്രവര്‍ത്തകരെയും എം.എസ്.എഫ് ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റികള്‍ അഭിനന്ദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad