കാസര്‍കോട്: ദേലംപാടിയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് ടാങ്കര്‍ ലോറി ഡ്രൈവറായ യുവാവിന് ഗുരുതര പരിക്ക്. ഉജംപാടിയിലെ അഖില്‍ സി. രാജു (28) വിനാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.15 മണിയോടെയാണ് സംഭവം. മംഗളൂരില്‍ ടാങ്കര്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന അഖില്‍, രാത്രി ജോലി കഴിഞ്ഞ് ഈശ്വരമംഗലത്ത് വച്ചിരുന്ന തന്റെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. വീടിന് ഏകദേശം അര കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ പൊടുന്നനെ കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ബൈക്കുമായി തെറിച്ചുവീണ അഖിലിനെ അക്രമാസക്തമായ കാട്ടുപന്നി വീണ്ടും ഓടിയെത്തി ആക്രമിച്ചു. അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞതോടെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കാട്ടുപന്നിയുടെ കുത്തേറ്റ് ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
17:06:00
0

Tags

Post a Comment
0 Comments