കാസര്‍കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി പാദൂര്‍ ഷാനവാസിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനുമായ ഷാനവാസിനെയാണ് പരിഗണിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.
ഉദുമ, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലൊന്നില്‍ ഷാനവാസിനെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. നിലവിലെ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു മണ്ഡലം മാറിയാല്‍ ഉദുമയില്‍ ഷാനവാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും എല്‍.ഡി.എഫ് പരിഗണിക്കുന്നതായാണ് സൂചന.
ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളായതിനാല്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണം എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക മത സംഘടനകളില്‍ നിന്നുള്ള ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഷാനവാസിന് സാധിക്കുമെന്ന വിലയിരുത്തലും എല്‍.ഡി.എഫ് ക്യാമ്പിലുണ്ട്. അതേസമയം, സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പാര്‍ട്ടിതല ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂവെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment
0 Comments