Type Here to Get Search Results !

Bottom Ad

ശബരിമലയില്‍ നടന്നത് വന്‍കൊള്ള, ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു; ശിവ- വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് കണ്ടെത്തി എസ്‌ഐടി


ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തിയേറുന്നു. വന്‍കൊള്ളയുടെ വിവരങ്ങളാണ് എസ്ഐടി അന്വേഷണത്തെ തുടര്‍ന്ന് പുറത്തുവരുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വര്‍ണവും കൊള്ളയടിച്ചുവെന്നും ഏഴുപാളികളിലെ സ്വര്‍ണം നഷ്ടമായെന്നുമാണ് കണ്ടെത്തല്‍. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തലുകളുള്ളത്. കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടില്‍ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad