സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക- വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു.
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 440 രൂപ കൂടി പവന് 12,725 രൂപ
13:39:00
0
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക- വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു.
Tags

Post a Comment
0 Comments