കാസര്‍കോട്: സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ സ്‌കൂള്‍സിന്റെ കാസര്‍കോട് സോണല്‍ മത്സരങ്ങള്‍ 5,6ന് ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള അല്‍ബിര്‍ സ്‌കൂള്‍ എതിര്‍ത്തോട് നടക്കും. അഞ്ചിന് പ്രൈമറി വിഭാഗത്തിന്റെയും ആറിന് പ്രീപ്രൈമറി വിഭാഗത്തിന്റെയും മത്സരങ്ങളില്‍ ജില്ലയിലെ നാല്‍പതിലധികമുള്ള സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുരുന്നു പ്രതിഭകള്‍ മാറ്റൊരുക്കും. 5ന് രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി എതിര്‍ത്തോട് പതാക ഉയര്‍ത്തും.
പ്രൈമറി ഫെസ്റ്റ് കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിക്കും. എസ്.എം.എഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രാര്‍ഥന നടത്തും. സ്റ്റേറ്റ് കണ്‍വീനര്‍ ഉമ്മര്‍ ഫൈസി മുക്കം മുഖ്യാതിഥിയാവും. സമസ്ത ജില്ലാ മുശാവറാംഗം ഇ.പി ഹംസത്തു സഅദി അനുഗ്രഹ ഭാഷണം നടത്തും. നാഷണല്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രൈമറി വിഭാഗങ്ങളുടെ മത്സരങ്ങള്‍ നടക്കും.
ആറിന് രാവിലെ 11മണിക്ക് പ്രീ-പ്രൈമറി ഫെസ്റ്റ് സമസ്ത കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി എതിര്‍ത്തോട് അധ്യക്ഷത വഹിക്കും. സയ്യിദ് എം.എസ് തങ്ങള്‍ മദനി പ്രാര്‍ഥനനടത്തും. കെ.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹ ഭാഷണം നിര്‍വഹിക്കും. എതിര്‍ത്തോട് ഖത്തീബ് അബ്ദുല്‍ നാസര്‍ യമാനി, സ്റ്റേറ്റ് ട്രൈനിംഗ് കണ്‍വീനര്‍ ഫൈസല്‍ ഹുദവി പരതക്കാട്, നാഷണല്‍ ഫെസ്റ്റ് ചെയര്‍മാന്‍ മൊയ്തു വാണിമേല്‍, ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി കോര്‍ഡിനേറ്റര്‍ സവാദ് വാഫി സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ ഇ. അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട്, അല്‍ബിര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം, എതിര്‍ത്തോട് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, ഖത്തീബ് അബ്ദുനാസര്‍ യമാനി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മൂസ കുഞ്ചാര്‍, ബദിയടുക്ക റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അബ്ദുറസാഖ് അര്‍ഷദി, യൂത്ത് ലീഗ് പ്രസിഡന്റ് എതിര്‍ത്തോട് യൂണിറ്റ് യാസര്‍ കുന്നില്‍ പങ്കെടുത്തു.

Post a Comment
0 Comments