കാസര്‍കോട്: താലൂക്ക് ഓഫീസിന് സമീപം ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ലോട്ടറി സ്റ്റാളില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാള്‍ പൂര്‍ണമായും കത്തിയിരുന്നു സമീപത്തെ ലയണ്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. അജ്ഞാതര്‍ തീയിട്ടതായി പൊലീസ് സംശയിക്കുന്നു.
സീനിയര്‍ ഫയര്‍ ആന്റ്‌റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തൊട്ടടുത്ത കടകളിലേക്ക് തീ വ്യാപിക്കാതെ തടഞ്ഞത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അമല്‍രാജ്, വൈശാഖ് പാര്‍ത്ഥസാരഥി, രമേശ, അനുശ്രീ, ഹോം ഗാര്‍ഡ് രാകേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment
0 Comments