Type Here to Get Search Results !

Bottom Ad

തളങ്കര പോസ്റ്റോഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ രാപ്പകല്‍ സമരം തുടങ്ങി


കാസര്‍കോട്: തളങ്കര പോസ്റ്റോഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തളങ്കര മേഖലയിലെ മുവ്വായിരത്തോളം വീടുകളാണ് തളങ്കര പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ളത്. ഇത്രയും കുടുംബങ്ങളുടെ പോസ്റ്റല്‍ സേവനങ്ങളും അനുബന്ധ സേവനങ്ങളും മേല്‍വിലാസവുമാണ് താത്കാലിക ലാഭത്തിന് വേണ്ടി ഇല്ലാതാകുന്നത്. പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്ന നടപടിയില്‍ നിന്നും അധികൃതല്‍ പിന്‍വാങ്ങണമെന്നും അടച്ചുപൂട്ടലിന് പകരം മെച്ചപ്പെട്ട സംവിധാനം ഒരുക്കണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad