Type Here to Get Search Results !

Bottom Ad

ഇരിയണ്ണിയില്‍ വീണ്ടും പുലിപ്പേടി; വളര്‍ത്തുനായയെ കടിച്ചുകൊന്നു പാതിതിന്ന നിലയില്‍


കാസര്‍കോട്: ഇരിയണ്ണിയില്‍ വീണ്ടും പുലിപ്പേടി. പയത്ത് വളര്‍ത്തുനായയെ പുലി കടിച്ച് കൊന്ന് പാതിതിന്ന നിലയില്‍ കണ്ടെത്തി. ഇതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വയറിംഗ് തൊഴിലാളിയായ സന്തോഷിന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ഒരു വയസ് പ്രായമുള്ള വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നായയെ ചത്തുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad