Type Here to Get Search Results !

Bottom Ad

കാസര്‍കോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം


കാസര്‍കോട്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് വുഡ് എന്ന പ്ലൈവുഡ് ഫാക്ടറിയുടെ വലിയൊരു ഭാഗത്തിലാണ് തിപിടിുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമികമായ വിലയിരുത്തല്‍. കാസര്‍കോട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് ശനിയാഴ്ച പുലര്‍ച്ചെ 3.55ഓടെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad