Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ ആവശ്യപ്പെട്ട് 'ഞെട്ടിക്കല്‍ സമരം'


കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജിന് മുന്നില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 'ഞെട്ടിക്കല്‍ സമരം' ശ്രദ്ധയമായി. 13 വര്‍ഷമായി പ്രഖ്യാപനങ്ങളിലൊതുങ്ങി നില്‍ക്കുന്ന മെഡിക്കല്‍ കോളജ് അടിയന്തിരമായി നടപ്പിലാക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഗുരുതര രോഗികള്‍ക്ക് ദൂരദേശങ്ങളിലേക്ക് ചികിത്സ തേടി പോകേണ്ടി വരുന്ന സാഹചര്യം തുടരുന്നതായി സമരസമിതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകാതെ പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഡോക്ടര്‍മാരുടെ തസ്തികകളും അനുവദിച്ച് മെഡിക്കല്‍ കോളജ് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ ജനകീയ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സമരം മുന്നറിയിപ്പ് നല്‍കി. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്. സോമശേഖരന്‍ സ്വാഗതം പറഞ്ഞു. സലാം കന്യപ്പാടി, അന്‍വര്‍ ഓസോണ്‍, ലക്ഷ്മണന്‍ പെരിയടുക്ക, ശ്യാം പ്രസാദ്, എം.എസ്. മൊയ്ദു, ബി.എസ് ശബീര്‍, അബൂബക്കര്‍ പെര്‍ഡാന, സിദ്ദീഖ് ഓളമുഗര്‍, കെ.കെ സ്വാമി, കൃപ ഗംഗാധര ഗോലിയാടുക്ക, ഹസന്‍ കുദുവ, മുഹമ്മദ് ആലമ്പാടി, ഖയ്യൂം മാന്യ, അഷ്റഫ് നാല്തടക്ക, എ.കെ ശരീഫ്, ഹമീദലി കാന്തള്‍, ആയിഷ പെര്‍ള, ഹമീദ ഹാജി പെര്‍ള, ഹമീദ് കെടഞ്ചി, ശ്രീനാഥ് ധശി, മുഹമ്മദ് ഹാരിസ് അലി പെര്‍ള, അഖിലേഷ് നജുമുഗം, റൂഷിഷ് ഗുണാജെ, റഫീഖ് കേളോട്ട്, എ.കെ പ്രകാശ്, ടി.ഇ അന്‍വര്‍ സംസാരിച്ചു. പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad