Type Here to Get Search Results !

Bottom Ad

കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടില്‍ കവര്‍ച്ച: 29പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും മോഷണം പോയി


കുമ്പള: വീടിന്റെ പിന്നാമ്പുറത്തെ വാതില്‍ തകര്‍ത്ത് 29 പവന്‍ സ്വര്‍ണ്ണം കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നു. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ കുമ്പള നായ്ക്കാപ്പിലെ വീട്ടിലാണ് കൊള്ള നടന്നത്. ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവം. ചൈത്രയും കുടുംബവും വീടുപൂട്ടി ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തിനില്‍ക്കുന്ന നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൈത്രയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad