കാസർകോട്: വലിയ ആഘോഷങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത നാഗർകോവിൽ-മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന്റെ സമയക്രമം പുറത്തുവന്നതോടെ യാത്രക്കാർ കടുത്ത നിരാശയിൽ. വെള്ളിയാഴ്ച പുറത്തിറക്കിയ സമയക്രമം അനുസരിച്ച് ട്രെയിനിന്റെ വേഗതയും സ്റ്റോപ്പുകളും യാത്രക്കാർക്ക് ഗുണകരമല്ലെന്ന പരാതിയാണ് ഉയരുന്നത്.
പ്രധാനമായും കോഴിക്കോട് മുതൽ മംഗളൂരു ജംഗ്ഷൻ വരെയുള്ള സമയക്രമമാണ് യാത്രക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. ഷെഡ്യൂൾ പ്രകാരം രാത്രി 10.37-ന് കോഴിക്കോട് എത്തുന്ന ട്രെയിൻ 10.40-ന് പുറപ്പെട്ട് കാസർകോട് എത്താൻ മൂന്ന് മണിക്കൂർ സമയമെടുക്കും (പുലർച്ചെ 1.55-ന്). അവിടെ നിന്ന് 1.57-ന് പുറപ്പെടുന്ന ട്രെയിൻ വെറും 48 കിലോമീറ്റർ അകലെയുള്ള മംഗളൂരു ജംഗ്ഷനിൽ എത്താൻ വീണ്ടും മൂന്ന് മണിക്കൂർ എടുക്കും.

Post a Comment
0 Comments