കാസര്‍കോട്: അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന വെറും ഒരു പുസ്തകമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വരുന്ന ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പൊലീസ്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്. അനൂപ് നേതൃത്വം നല്‍കിയ ലോക്കല്‍ പൊലീസ്, കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.വി ശരണ്യ നയിച്ച വനിതാ പൊലീസ്, കാസര്‍കോട് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി. ആദര്‍ശ് നയിച്ച എക്‌സൈസ് ഡിവിഷന്‍, കെ.വി ബിജു നേതൃത്വം നല്‍കിയ കാസര്‍കോട് കമ്മ്യൂണിറ്റി പൊലീസ് സ്റ്റുഡന്റ് പോലീസ് എന്നീ പ്ലാറ്റുനുകള്‍ അണിനിരന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വൈസ് പ്രസിഡന്റ്് കെ.കെ സോയ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ്് ഉഷ അര്‍ജുന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വസന്തന്‍ മറ്റു ജനപ്രതിനിധികള്‍, ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ പങ്കെടുത്തു.

Post a Comment
0 Comments