Type Here to Get Search Results !

Bottom Ad

മുപ്പതുവര്‍ഷമായി ലൈംഗീകമായി പീഡിപ്പിക്കുന്നു; വീട്ടമ്മയുടെ പരാതിയില്‍ സിപിഎം നേതാവിന് എതിരെ കേസെടുത്തു


കാസര്‍കോട്: നീണ്ടവര്‍ഷങ്ങളായി ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ സി.പി.എം മുന്‍ കുമ്പള ഏരിയ സെക്രട്ടറിയും എന്മകജെ ഗ്രാമപഞ്ചായത്ത് അംഗവുമായ എസ്. സുധാകരനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഡി.ജി.പിക്ക് വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പൊലീസാണ് കേസെടുത്തത്.

കുമ്പള ഇച്ചിലംപാടി എല്‍പി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ സുധാകരന്‍ 1995 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ആദ്യം ചൂഷണം ചെയ്തതെന്നും പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. എതിര്‍ത്തപ്പോഴെല്ലാം ഭര്‍ത്താവിനെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സുധാകരന്റെ ഭീഷണിയെത്തുടര്‍ന്നാണ് വര്‍ഷങ്ങളോളം മൗനം പാലിക്കേണ്ടി വന്നതെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.

അധ്യാപകനായ ഇയാള്‍ സ്‌കൂള്‍ ക്ലാസ് മുറികളില്‍വച്ച് സ്വന്തം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാറുണ്ടായിരുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു. ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad