Type Here to Get Search Results !

Bottom Ad

കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ചട്ടഞ്ചാല്‍: കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെണ്ടിച്ചാല്‍ എയ്യള സ്വദേശി നിസാര്‍ (47) ആണ് മരിച്ചത്. കളനാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിസാറിന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചന്ദ്രഗിരി പുഴയിലെ പാലത്തിന് സമീപത്ത് കുറ്റിച്ചെടികളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെയിന്റിംഗ് ജോലി ഉള്‍പ്പെടെ ചെയ്തു വരികയായിരുന്നു നിസാര്‍. 24-ാം തീയതി ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പോയ ഇയാളെ പിന്നീട് കാണാതായതോടെ ഭാര്യാസഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad