Type Here to Get Search Results !

Bottom Ad

ടേക്ക് ഓഫിനിടെ റൺവേയിൽ ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് ചാർട്ടർ സർവീസുകാരുടെ പ്രിയ വിമാനം, യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു


മെയിൻ: കനത്ത മഞ്ഞിനിടെ ടേക്ക് ഓഫ് ശ്രമത്തിനിടെ തകർന്നത് ചാർട്ടർ സർവീസുകാരുടെ പ്രിയ വിമാനം. റൺവേയിൽ കത്തിക്കരിഞ്ഞത് 7 പേർ. ഒരാൾക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ മെയിനിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് ഏഴ് പേർ കൊല്ലപ്പെട്ടത്. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

11 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിശാലമായ വിമാനം ചാർട്ടേഡ് വിമാന സർവ്വീസുകാരുടെ പ്രിയപ്പെട്ട വിമാനമാണ്. അപകടത്തിൽ നിന്ന് ഗുരുതര പരിക്കേറ്റ വ്യക്തി ക്യാബിൻ ക്രൂവിൽ ഒരാളാണ്. യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വരെ അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സംസ്ഥാനത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോൾ കാഴ്ചാ പരിമിതിയേക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad