കാസര്‍കോട്: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീടിന്റെ കിടപ്പുമുറിക്ക് തീപിടിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ളിയത്തടുക്ക ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിക്കാണ്് തീപിടിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടില്‍, കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്റെ സീലിംഗ്, എന്നിവയെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മറ്റു ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം.
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീടിന്റെ കിടപ്പുമുറിക്ക് തീപിടിച്ചു
13:25:00
0
കാസര്‍കോട്: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീടിന്റെ കിടപ്പുമുറിക്ക് തീപിടിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ളിയത്തടുക്ക ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിക്കാണ്് തീപിടിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടില്‍, കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്റെ സീലിംഗ്, എന്നിവയെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മറ്റു ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം.
Tags

Post a Comment
0 Comments