ന്യൂഡൽഹി: ഉപഭോക്താക്കളെ പിഴിയാൻ എടിഎം ഇടപാട് നിരക്കുകളിൽ വർധനയുമായി എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വർധന. 2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകൾ ഈടാക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകൾ എസ്ബിഐ വർധിപ്പിച്ചത്.
സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, ഇനി മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ എസ്‌ബിഐ ഉപഭോക്താക്കൾ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു. ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ്സ് പോലുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടിവരിക. മുമ്പ് ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.

Post a Comment
0 Comments