Type Here to Get Search Results !

Bottom Ad

ഒരു ഏക്കറിലേറെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പതിച്ചുനല്‍കി: റവന്യൂ മന്ത്രിക്ക് പരാതി


കാസര്‍കോട്: നെക്രാജെ പാടിഗ്രൂപ്പ് വില്ലേജില്‍ സര്‍വേ നമ്പര്‍ 209/സി1, സി4-ല്‍പ്പെട്ട ഒരേക്കറില്‍ അധികം വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് അനധികൃതമായി പതിച്ചുനല്‍കിയെന്ന് കാണിച്ച് ടൗണ്‍ ടീം നെല്ലിക്കട്ട ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് റവന്യൂ മന്ത്രിക്കും ജില്ലാ കലക്റ്റര്‍ക്കും പരാതി നല്‍കി.

കാലങ്ങളായി യുവജനങ്ങള്‍ കായികാവശ്യത്തിനും കളിസ്ഥലമായും ഗ്രാമപഞ്ചായത്തിന്റെ കേരളലോത്സവത്തിന്റെ കായികാവശ്യങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും ഉപയോഗിച്ച് വരുന്ന സര്‍ക്കാര്‍ ഭൂമിയാണിത്. ഇത്രയും വിലപിടിപ്പുള്ള ഒരേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലം സര്‍ക്കാറിന്റെ മറ്റു വികസന പദ്ധതികള്‍ക്കും പഞ്ചായത്ത് സ്റ്റേഡിയം, സ്ഥാപനങ്ങള്‍ മറ്റു പദ്ധതികള്‍ക്കുമായി ഉപയോഗിക്കാന്‍ വേണ്ടി സംരക്ഷിക്കേണ്ട ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും ഭൂമാഫിയകള്‍ക്കും പതിച്ച് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad